Thamarassery: താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ കോരങ്ങാട് ജി എൽ പി സ്കൂൾ വിജയ ആഘോഷവും ആഹ്ലാദ പ്രകടനവും നടത്തി.
33 വിദ്യാലയങ്ങളിലെ കലാ പ്രതിഭകൾ 13 ഇനങ്ങളിലായി മാറ്റുരച്ചപ്പോൾ 63 പോയിന്റുകൾ നേടിയാണ് കോരങ്ങാട് ജിഎൽപി സ്കൂൾ ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്.
ഹെഡ്മാസ്റ്റർ മനോജ് ടിപി വാർഡ് മെമ്പർ ഫസീല ഹബീബ്, പിടിഎ പ്രസിഡണ്ട് സജിൻ എം കെ ,എസ് എം സി ചെയർമാൻ ഹബീബ് റഹ്മാൻ എ.പി, എം പി ടി എ പ്രസിഡൻറ് രജനി സിപി, PTA Vice President രാജേഷ് കോരങ്ങാട്, SMC vice ചെയർമാൻ ഷാജു പാറമ്മൽ അബ്ദുസമദ് എംപി ജിജിൽ, നജീബ്, വി.കെ മദീഹ ടീച്ചർ രേഷ്മ ബി ആർ, രമ പുലാതോട്ടത്തിൽ ലൈല ടീച്ചർ, രജനി ടീച്ചർ, ശ്രുതി പി കെ, നിസ എംവി അൻസില എൻ, ഡോ ഷമീർ എം കെ എന്നിവർ പങ്കെടുത്തു.