Thamarassery: താമരശേരിയില്‍ ഇരുചക്ര വാഹനത്തില്‍ രണ്ട് യുവാക്കളുടെ അഭ്യാസ യാത്ര. താമരശേരിയിലാണ് സംഭവം.
ചുങ്കം കൂടത്തായി റോഡിലൂടെയാണ് രണ്ടു യുവാക്കള്‍ ഇരുചക്ര വാഹനത്തില്‍ അശ്രദ്ധമായി യാത്ര നടത്തിയത്. ബൈക്കില്‍ യാത്ര യുവാക്കളില്‍ മുന്നില്‍ ഇരിക്കുന്നയാള്‍ മൊബൈല്‍ ഫോണില്‍ നോക്കുന്നതും ഈ സമയത്ത് പിന്നില്‍ ഇരിക്കുന്നയാള്‍ വാഹനം ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല.