Engapuzha: കേരളത്തിലേവിടേയും നടപ്പിലില്ലാത്ത നിയമമാണ് കൊടുവള്ളി ജോയിൻറ് RTO ഓഫീസിൽ നടപ്പിലാക്കുന്നതെന്നും, നിലവിൽ കൊടുവള്ളിയിൽ നടത്തിക്കൊണ്ടിരുന്ന ടാക്സി വാഹനങ്ങളുടെ ഫിറ്റ്നസ് നൽകുന്നതിനുള്ള സംവിധാനം ഇപ്പോൾ അരീക്കോടിനടുത്തുള്ള എരഞ്ഞിമാവിലേക്ക് മാറ്റിയിരിക്കുന്നതിനാല്‍ താമരശ്ശേരി ഏരിയയിലെ മലയോര മേഖലയിലെ തൊഴിലാളികൾ 50 കിലോമീറ്റർ അധികം ദൂരം ഓടിയെത്തേണ്ടതുണ്ട് ഇതിനു പുറമേയാണ് സ്ലോട്ട് സമ്പ്രദായം നടപ്പിലാക്കുവാനുള്ള തീരുമാനവും ഈ തീരുമാനങ്ങൾ തിരുത്തണമെന്നും Thamarassery കേന്ദ്രമായി ഫിറ്റ്നസ് എടുക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) താമരശ്ശേരി ഏരിയ സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തീരുമാനങ്ങൾക്ക് മാറ്റം വരുത്താത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഈങ്ങാപ്പുഴ വൈ എം സി എ ഹാളിൽ നടന്ന സമ്മേളനം മുന്നറിയിപ്പ് നല്‍കി.സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡണ്ട് പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. എ ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ശ്രീജേഷ് കാപ്പുമ്മൽ രക്ത സാക്ഷി പ്രമേയവും വി ജയരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ബി ആർ ബെന്നി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം വിനോദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ആന്റണി CITU ഏരിയാ സെക്രട്ടറി ടി സി വാസു കെ സി വേലായുധൻ എം ഇ ജലീൽ, കെ വിജയകുമാർ, പി ജി രാധാകൃഷ്ണൻ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി എ മൊയ്തീൻ സ്വാഗതവും പി ഗ്രീഷാദ് നന്ദിയും പറഞ്ഞു.