Kodanchery: വന്യജീവി സംഘർഷങ്ങൾ മൂലമുള്ള വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന ഹോട്സ് സ്പോട്ടുകളിൽ കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന തീവ്രജ്ഞ പരിപാടിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കിൽ പരാതി നിക്ഷേപിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
തീവ്രജ്ഞത്തിന്റെ ഒന്നാം ഘട്ടമായ സെപ്റ്റംബർ 16 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ വഴി പരാതികളും പ്രശ്നങ്ങളും ശേഖരിക്കുകയും അതിനുമേൽ ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനുമാണ് മൂന്ന് ഘട്ടങ്ങളായായി ഈ പരിപാടി ലക്ഷ്യമിടുന്നത്.
വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം മൂലമുള്ള സംഘർഷം, വിള നഷ്ടം, ജീവഹാനി മുതലായവയും, വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള ഭൂമി തർക്കങ്ങൾ, ഗതാഗത പ്രശ്നങ്ങൾ, മരം മുറി തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കുന്നതിനും മനുഷ്യ- വന്യജീവി സങ്കേര്‍ഷം കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ പദ്ധതി കൊണ്ട് സാധിക്കണമെന്നും, അതിന് വേണ്ടി സർക്കാർ നടപ്പിലാക്കുന്ന ഈ പരിപാടിക്ക് ഗ്രാമ പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപള്ളി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അജീഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, മെമ്പർമാരായ ചിന്ന അശോകൻ, ഏലിയാമ്മ കണ്ടത്തിൽ, PRT അംഗമായ ലൂയിസ് ജോസഫ് തുടങ്ങിയവർ സന്നിഹിതനായിരുന്നു.
An intensive yajna programme by the Kerala Forest Department to address human-wildlife conflicts began in Kodanchery Grama Panchayat, with the inauguration of a help desk by Panchayat President Alex Thomas Chempakassery. The first phase (Sep 16–30) will collect complaints and issues, aiming to find solutions in three phases. The programme targets problems like wildlife conflicts, crop loss, and land disputes, with full support from the panchayat. Local officials and representatives attended the launch.














