the-girl-was-kidnapped-and-tortured-tuition-teacher-arrested-in-thiruvananthapuram image

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍ ( Thiruvananthapuram)

hop thamarassery poster

Thiruvananthapuram: 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്. ഇവർക്കെതിരെ പോക്സോ കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അധ്യാപികയുടെ മൊഴി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അധ്യാപികയ്ക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും വീണ്ടും കാണാതായത്.

i phone xs 2

test