Kattippara: ഭവനരഹിതരില്ലാത്ത കേരളം സാക്ഷാ ത്കരിക്കുന്നതിന് സർക്കാറിനൊപ്പം ചേർന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി തീരുമാനം ഏറ്റെടുത്ത് കെ എസ് ടി എ താമരശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിക്ക് കന്നൂട്ടിപ്പാറയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് കുടുംബത്തിന് കൈമാറി.സംഘാടക സമിതി ചെയര്മാൻ ശ സി പി നിസാർ ആധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡന്റ് കെ ബാബു മുഖ്യാതിഥിയായിരുന്നു.കെ എസ് ടി എ ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ളതോട്,വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻങ്കുഴി,കെ എസ് ടി എ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് ടി കെ അരവിന്ദാക്ഷൻ മാസ്റ്റർ, സംഘാടക സമിതി വൈസ് ചെയര്മാൻ പി എം അബ്ദുൽ മജീദ്, ഗവ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ മഞ്ജുള യു ബി,സ.ബെന്നി കെ ടി,സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് വിനോദൻ ,ഡോ.രതീഷ് കുമാർ സി പി, ഷൈജ കെ, ബി പി സി മെഹറലി വി എം,കെ വി സെബാസ്റ്റ്യൻ,ഇൽസാജ് പി ബെർളി മാത്യൂസ്, എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ലൈജു തോമസ് സ്വാഗതവും, നിർമ്മാണ കമ്മിറ്റി ചെയർമാൻ റെജി വർഗീസ് നന്ദിയും പറഞ്ഞു.