Anakkampoyil: സെന്റ് മേരീസ് യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷിബിൻ നിർവഹിച്ചു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാപരവും മറ്റ് വിഷയബന്ധിതമായ അഭിരുചികളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിദ്യാരംഗം കലാസാഹിത്യ വേദിയും മറ്റ് ക്ലബ്ബുകളും ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് ശ്രീ ഫ്രിജിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപകൻ റോയ് ജോസ് അധ്യാപകരായ ദീപ എൻ ജെ, അരുൺ ബെന്നി, അൻസ സജി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.
St. Mary’s UP School in Anakkampoyil inaugurated the Vidyarangam Kala Sahitya Vedhi and other student clubs to promote artistic and academic interests among children. The event was inaugurated by ward member Manju Shibin and included speeches and student performances.