Thamarassery: പള്ളിപ്പുറത്ത് പുതുതായി നിർമ്മിക്കുന്ന കലാകാരൻ അജയൻ കാരാടിയുടെ ഭവനത്തിന്റെ കട്ടില വെക്കൽ ചടങ്ങ് സി പി ഐ എം Kozhikode ജില്ലാ കമ്മിറ്റി അംഗം ആർ പി ഭാസ്കര ന്റെ സാന്നിധ്യത്തിൽ കേരള മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു.
നിർമ്മാണ കമ്മിറ്റി ചെയർമാൻ എം എം സലിം അധ്യക്ഷനായ ചടങ്ങിൽ നിർമ്മാണ കമ്മിറ്റി കൺവീനർ സി കെ വേണുഗോപാലൻ, കമ്മിറ്റി ഭാരവാഹിയും വാർഡ് മെമ്പറുമായ എ പി സജിത്ത്, ടി കെ അരവിന്ദാക്ഷൻ മാസ്റ്റർ, ഇ ശിവരാമൻ. പി ബിജു, പി വിനയ കുമാർ, വാർഡ് മെമ്പർ എം വി യൂവേഷ്, പി എം അബ്ദുൽ മജീദ്, സി കെ നൗഷാദ്, ബിജീഷ് താമരശ്ശേരി, സന്ദീപ് മാടത്തിൽ തുടങ്ങി നിർമ്മാണ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും അജയൻ കാരാടിയും കുടുംബവും മറ്റും ചടങ്ങിൽ പങ്കെടുത്തു.