Malappuram, കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ ശ്വാസം കിട്ടാതെ മരിച്ചു

hop thamarassery poster
Malappuram: അയൽവാസിയുടെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ ശ്വാസം കിട്ടാതെ മരിച്ചു. എടക്കര കൗക്കാട് തെക്കെകാലായിൽ സതീഷ് കുമാർ (പൊടിയൻ 58) ആണ് ശ്വാസം കിട്ടാതെ കിണറ്റിലേക്ക് വീണ് മരിച്ചത്. പൂച്ചയെ രക്ഷപ്പെടുത്താനായി അയൽവാസിയുടെ കുടുംബം ചൊവ്വാഴ്ച്ച രാവിലെ എട്ടിന് ശ്രമിക്കുന്നതിനിടയിലാണ് സതീഷ് കുമാർ എത്തിയത്. തുടർന്ന് കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങുകയായിരുന്നു. വെളളത്തിന്റെ മുകൾ പരപ്പിൽ എത്തിയതോടെ ശ്വാസം ലഭിക്കാതെ രക്ഷിക്കണമെന്ന് നിലവിളിച്ച് വീഴുകയായിരുന്നു. ഭാര്യയും അയൽവാസികളും നോക്കിനിൽക്കുന്നതിനിടയിലാണ് സംഭവം. 40 റിംഗ് താഴ്ചയുള്ള കിണറാണിത്.

രക്ഷപ്രവർത്തനത്തിനായി ശ്രമിച്ച മറ്റൊരാൾ കിണറിന്റെ പകുതി ആഴം വരെ ഇറങ്ങിയെങ്കിലും ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് തിരിച്ച് കയറിയിരുന്നു. നിലമ്പൂരിൽ നിന്ന് ഫയർ ഫോഴ്സ്, എടക്കര പൊലീസ് എന്നിവർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 21 വർഷം പ്രവാസിയായിരുന്ന സതീഷ് കുമാർ രണ്ട് വർഷം മുൻപാണ് നാട്ടിലെത്തിയത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച 11-ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ : ശോഭന, മക്കൾ : അശ്വതി എസ് കുമാർ, അനന്തു എസ് കുമാർ (ദുബായ്). മരുമകൻ : രഞ്ജിത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test