Kozhikode: രാമനാട്ടുകര ഫുട്പാത്തിൽ നിൽക്കുകയായിരുന്നയാളെ അക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതിയെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ പി എസ് ഹരീഷിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പനയം പറമ്പ് ദാനിഷ് മിൻഹാജ് (18)-നെയാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് 15 ന് രാത്രി സമയത്ത് Ramanattukara സുരഭിമാളിനു സമീപത്തെ പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി ഫുട്പാത്തിൽ നിൽക്കുന്ന സമയം ദാനിഷ് ക്രൂരമായി മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ കവർച്ച നടത്തി കടന്നു കളയുകയുമായിരുന്നു.
തുടർന്ന് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സബ്ബ് ഇൻസ്പെക്ടർ സൈഫുള്ള കേസ് രജിസ്റ്റർ ചെയ്യുകയും സബ്ബ് ഇൻസ്പെക്ടർ എസ്.അനൂപിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.