Koduvally, വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്തുവീണ് വിദ്യാർഥി മരിച്ചു.

hop thamarassery poster

Koduvally: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്തുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻദേവ് (14) ആണ് മരിച്ചത്.

കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

പണിക്കാർ നിർമാണം നിർത്തി പോയതിനുശേഷം വീടിന്റെ പോർച്ചിന് മുകളിൽക്കയറി അവിടെ വൃത്തിയാക്കുന്നതിനിടെ മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിൻദേവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നരിക്കുനിയിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാർ സ്ലാബിനടിയിൽനിന്ന്‌ അഭിൻദേവിനെ പുറത്തെടുത്തിരുന്നു.

ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമ്മ: ശോഭന സഹോദരങ്ങൾ: അമൽദേവ്, അതുൽദേവ്. സംസ്കാരം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test