The Thamarassery Zone held a vicarious meeting with the aggrieved Palestinian people image

വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം Thamarassery സോൺ വിചാര സദസ്സ് നടത്തി

hop thamarassery poster

Thamarassery: ഫലസ്തീനിൽ ഇസ്റാഈൽ നടത്തി കൊണ്ടിരിക്കുന്ന ഏക പക്ഷീയമായ നരനായാട്ടിൽ നിസ്സഹായരായി വിതുമ്പുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം അറിയിച്ച് കൊണ്ട് എസ് വൈ എസ് Thamarassery സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം എന്ന പ്രമേയത്തിൽ വിചാര സദസ്സ് സംഘടിപ്പിച്ചു.

വൈകുന്നേരം Thamarassery പഴയ ബസ്റ്റാറ്റ് പരിസരത്ത് വെച്ച് നടത്തിയ പരിപാടി സോൺ പ്രസിഡണ്ട് ജഅഫർ സഖാഫി അണ്ടോണയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബി.സി. ലുഖ്മാൻ ഹാജി ഉൽഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല പ്രമേയ പ്രഭാഷണം നടത്തി.

മുനീർ സഅദി പൂലോട്, മമ്മുണ്ണി മാസ്റ്റർ അണ്ടോണ, ഹനീഫ മാസ്റ്റർ കോരങ്ങാട്, അസീസ് സഖാഫി കല്ലുള്ള തോട്, സയ്യിദ് ശിഹാബുദ്ധീൻ അമാനി തങ്ങൾ, നൗഫൽ സഖാഫി നൂറാംതോട്, അബ്ദുൽ അസീസ് ഹാറൂനി, ഹമീദ് സഖാഫി വെഴുപ്പൂർ, നിസാർ സഖാഫി തേക്കും തോട്ടം, മജീദ് സഖാഫി പാലക്കൽ, റഹീം സഖാഫി വി.ഒ.ടി, ഷമീർ കാവുംപുറം, ഹാരിസ് ഹിശാമി, തുടങ്ങിയവർ സംബന്ധിച്ചു.
റഷീദ് ഒടുങ്ങാക്കാട് സ്വാഗതവും, ഉസ്മാൻ വള്ളിയാട് നന്ദിയും പറഞ്ഞു

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test