Thamarassery :മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ കെടുകാര്യസ്ഥതയിലും അശാസ്ത്രീയ സംവിധാനങ്ങളിലും പൊറുതിമുട്ടി ജനം. ഒടുവിൽ ഗർഭിണികളുടെ വാർഡും ഡോക്ടർമാരില്ലാലെ അടഞ്ഞിരിക്കുന്നു. ഗർഭിണികളുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്ന് യൂത്ത് ലീഗ് Thamarassery പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
താലൂക്ക് ആസ്ഥാനമായ താമരശ്ശേരിയിൽ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സർക്കാർ ആതുരാലയത്തിലേക്ക് ദിനം പ്രതി ചികിൽസ തേടിയെത്തുന്നത് നൂറു കണക്കിന് രോഗികളാണ്. ആശുപത്രിയിൽ വേണ്ടത്ര ചികിൽസാ സംവിധാനങ്ങളില്ലാത്തതും നിലവിലുള്ള ചികിൽസാ സംവിധാനങ്ങളുടെ താളപിഴകളും ഇതിനകം വലിയ പ്രതിഷേധങ്ങൾക്കിടയായിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല.
ഏറ്റവും ഒടുവിൽ ഗൈനക്കോളജി വിഭാഗത്തിലെ മൂന്നു ഡോക്ടർമാരെ ഒരുമിച്ച് സ്ഥലം മാറ്റിയത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. ഡോകടർ മാരില്ലാത്തതിനാൽ കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ മാതൃ ശിഷു സംരക്ഷണ കേന്ദ്രം അഥവാ പ്രസവ വാർഡ് ഇന്നലെ അടച്ചുപൂട്ടി