Thamarassery, ചുങ്കം ബാറിൽ ജീവനക്കാരന് കഴുത്തിന് കുത്തേറ്റു.
താമരശ്ശേരി ചുങ്കം ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ബിജുവിനാണ് കഴുത്തിന് കുത്തേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബാറിന് അകത്തെ തർക്കത്തിന് ശേഷം പുറത്ത് വാതിൽപ്പടിയിൽ വെച്ചാണ് കുത്തേറ്റത്. 3. 20 ഓടെയാണ് സംഭവം. ബൈക്കിൽ എത്തിയ ആളാണ് തൻ്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും കത്തിയെടുത്ത് കുത്തിയത്.പിന്നീട് ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
താമരശ്ശേരി പോലിസ് സ്ഥലത്തെത്തി