Thiruvambady: കേരളവ്യാപാരിവ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വതന്ത്ര്യദിനാഘോഷം നടത്തി. വ്യാപാരഭവൻ പരിസരത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി എബ്രഹാം ജോൺ ദേശീയ പതാക ഉയർത്തി. തുടർന്ന് വ്യാപാരഭവനിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ പായസ വിതരണം നടത്തി. സണ്ണി തോമസ്, ഫൈസൽ ചാലിൽ , TRC റഷീദ്, സന്തോഷ് എം., ഷംസുദ്ധീൻ, ഷമീർ, ആൽബിൻ, സിസിലി മാർട്ടിൻ, മീനു ആൽബിൻ എന്നിവർ നേതൃത്വം നൽകി.
The Kerala Vyapari Vyavasayi Ekopana Samithi, Thiruvambady unit, celebrated Independence Day with a flag hoisting by Abraham John, an address by Unit President Jiji K. Thomas, and payasam distribution organized by the Youth Wing. Several members actively participated in the event.














