Thiruvambady:പന്നിശല്യം മനുഷ്യജീവനും സ്വത്തിനും ഭീഷണിയായതോ ടെ കർശനനടപടി കൈക്കൊണ്ട പഞ്ചായത്ത് പ്രസിഡൻ്റിനെതിരേ ഭരണമുന്നണിയിൽനിന്നു തന്നെ തൊഴുത്തിൽക്കുത്ത്. പ്രസിഡന്റ് ചട്ടലംഘനം നടത്തിയെന്ന ഗുരുതര ആരോപണവുമായി ഭരണമുന്നണിയിലെ ഒരുവിഭാഗം രംഗത്തെത്തിയതോടെ പുതിയ പ്രസിഡന്റിനെതിരായ വിഭാഗീയനീക്കം മറനീക്കിപുറത്തുവന്നു.
തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസനെ തിരേയാണ് ഭരണമുന്നണിയിൽ ത്തന്നെ ആസൂത്രിതനീക്കങ്ങൾ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി
പ്രസിഡന്റുകൂടിയായ ഇവർ കഴിഞ്ഞ ജനുവരിയിൽ പ്രസിഡൻ്റ് പദവി ഏറ്റെടുത്തതുമുതൽ തുടങ്ങുന്ന കുടിപ്പകകൾ ഭരണസ്തംഭ നത്തിലേക്ക് നയിക്കുന്നവിധം രൂക്ഷമായിരിക്കുകയാണ്.
വനംവകുപ്പ് എം പാനൽ ഷൂ
ട്ടർമാരുടെയും വേട്ടനായകളു ടെയും സഹായത്തോടെ പുന്നക്കൽ വഴിക്കടവ് പ്രദേശത്തുനിന്ന് കഴിഞ്ഞ ജൂൺ 23-ന് ആറു പന്നികളെ വെടിവെച്ചുകൊന്നി രുന്നു. കർഷകസംഘടനയായ ‘കിഫ’യുടെ സഹായത്തോടെ യായിരുന്നു ഇത്.
14 ഷൂട്ടർമാരും രണ്ട് നായകളുമായിരുന്നു ഉണ്ടായിരുന്നത്.
വെടിവെച്ചുകൊന്ന പന്നികളെ കൃഷിഭൂമിയിൽ സം ചരിച്ചതായി ഉറപ്പുവരുത്തുക യും ചെയ്തിട്ടുണ്ടെന്ന് പ്രസിഡൻ്റ് പറയുന്നു. എന്നാൽ, കാട്ടുപന്നികളെ
അനധികൃതമായാണ് നായാട്ടു നടത്തിയതെന്ന് ഭരണമുന്നണി യിൽത്തന്നെയുള്ള ചിലരുമായി. ബന്ധമുള്ളവർ വനംവകുപ്പിൽ പരാതിനൽകി. ഇതിന്റെയടിസ്ഥാ നത്തിൽ ജില്ലാ വനംവകുപ്പ് വിജി ലൻസ് ഫ്ലയിങ് സ്ക്വാഡ് കഴിഞ്ഞ ദിവസം പഞ്ചായത്തിൽ അന്വേഷണത്തിന് എത്തി.
പന്നികളെ വെടിവെച്ചുകൊന്നതിൻ്റെ ചിത്ര ങ്ങളില്ലെന്നും ജഡങ്ങൾ സംസ്സ രിക്കുന്നതിനുപകരം ഭക്ഷ്യവിഭവ
മാക്കിമാറ്റിയതായും സംശയമുന്ന യിച്ചാണ് പരാതിയെന്നറിയുന്നു. എന്നാൽ, പന്നികളെ വേട്ടയാടു ന്നതിൻ്റെയും കൊന്നൊടുക്കിയ തിൻറെയും ചിത്രങ്ങൾ പഞ്ചായ ത്ത് പ്രസിഡന്റും വാർഡ് അംഗം ഷൈനി ബെന്നിയും പുറത്തുവി ട്ടത് പരാതിക്കാർക്ക് തിരിച്ചടിയാ യിരിക്കുകയാണ്.
കാട്ടുപന്നികളെ വെടിവെച്ചു
കൊന്നതിന് ഫണ്ട് ആവശ്യപ്പെട്ട്
അപേക്ഷ ലഭിച്ചെങ്കിലും നിയമാ നുസൃതമല്ലാത്തതിനാൽ നിരസി ച്ചതായി പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫിൻ്റെ പ്രസ്താവനയും ചർച്ചയായിരിക്കുകയാണ്.
തൻ്റെ അനുമതിയോടെയാണ് പന്നികളെ വെടിവെച്ചുകൊ ന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു.
ഓരോ പന്നികളുടെയും പേരിൽ വെവ്വേറെ പരാതികൾ ലഭിക്കാ ത്തതിൻ്റെ സാങ്കേതികത്വം മാത്ര മാണ് സെക്രട്ടറി പറഞ്ഞത്.
ആറു പന്നികളെ വെടിവെച്ചുകൊന്ന തിന് ഒറ്റ അപേക്ഷയാണ് കർഷ കൻ നൽകിയത്. ഷൂട്ടർമാർക്ക് വനംവകുപ്പ് അനുശാസിക്കുന്ന
നിശ്ചിതയോഗ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.
കിഫയ്ക്ക് സംസ്ഥാനത്ത് അം ഗീകൃത ലൈസൻസുള്ള 250- ഓളം ഷൂട്ടർമാരുണ്ടെന്നും വഴി കടവിൽ പന്നിവേട്ടയ്ക്കിറങ്ങിയ 14 പേർക്കും ലൈസൻസുണ്ടെ ന്നും കിഫ ഷൂട്ടേഴ്‌സ് ക്ലബ്ബ് കോ ഡിനേറ്റർ ടെന്നി ഫ്രാൻസിസ് പറഞ്ഞു.
പ്രസിഡന്റിനെ പ്രതിക്കൂട്ടിൽ നിർത്താനെന്നോണം പന്നിവേട്ട യെതിരേ ഭരണമുന്നണിയിൽനി ന്നുതന്നെ അസ്വാരസ്യമുയർന്നത് കർഷകർക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരി ക്കുകയാണ്.
കിഫയുൾപ്പെടെ ഒട്ടേറെ കർ ഷകസംഘടനകൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റിന് പിന്തുണയുമായി രംഗത്തുണ്ട്.
പ്രസിഡന്റിന് കർഷകകോൺ ഗ്രസിൻ്റെ എല്ലാവിധ പിന്തുണ യുമുണ്ടെന്ന് സംസ്ഥാന ജന റൽ സെക്രട്ടറിയും ജില്ലാപഞ്ചാ യത്തംഗവുമായ ബോസ് ജേക്കബ് പറഞ്ഞു.