Thiruvambady: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് എൽ പി സ്കൂളുകളിൽ 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി.
പദ്ധതി തൊണ്ടിമ്മൽ സ്കൂളിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അദ്ധ്യക്ഷനായി.
വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്ത് വകയിരുത്തിയത്. പദ്ധതിയുടെ ഭാഗമായി സ്കൂളിലെത്തുന്ന കുട്ടികൾക്ക് വെള്ളപ്പം, നൂൽപ്പുട്ട്, നേന്ത്രപഴം, വിവിധ, കറികൾ, ചായ എന്നിവയാണ് പ്രഭാത ഭക്ഷണമായി നൽകുന്നത്.
പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, ബീന ആറാംപുറത്ത്, സ്കൂൾ പ്രധാനാധ്യാപിക രഹ്ന മോൾ കെ.എസ്, എസ് എം സി ചെയർമാൻ സുരേഷ്, പി.ടി.എ പ്രസിഡന്റ് പ്രജിത് എസ് തുടങ്ങിയവർ സംസാരിച്ചു