Thiruvambady ഗ്രാമസഭകൾ മേയ് 9 മുതൽ മേയ് 20 വരെ നടക്കും

hop thamarassery poster
Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് ഗ്രാമസഭകൾ മേയ് 9 ന് തുടങ്ങി 20 ന് അവസാനിക്കും.2025-26 വാർഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായാണ് ഗ്രാമസഭ ചേരുന്നത്.
വാർഡ് 6 ഉറുമി ഗ്രാമസഭാ യോഗം മേയ് 9  ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുന്നക്കൽ പാരിഷ് ഹാളിലും, വാർഡ് 7 പുന്നക്കൽ ഗ്രാമസഭ വൈകുന്നേരം 3.30 പാരിഷ് ഹാളിലും, വാർഡ് 17 പുല്ലു രാംപാറ ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 ന് സി.ജെ.എം ഓഡിറ്റോറിയത്തിലും നടക്കും. വാർഡ് 5 പൊന്നാങ്കയം മേയ് 10 ശനി രാവിലെ 11 ന് പൊന്നാങ്കയം എസ്.എൻ എ.എൽ.പി സ്കൂളിൽ നടക്കും. വാർഡ് 1 മുത്തപ്പൻപുഴ മേയ് 13 ചൊവ്വ രാവിലെ 10 ന് സെൻ്റ് സെബാസ്റ്റ്യൻ എൽ പി സ്കൂളിൽ നടക്കും. വാർഡ് 12 താഴെ തിരുവമ്പാടി വാർഡ് ഗ്രാമസഭ മെയ് 14 ബുധൻ വൈകുന്നേരം 3 മണിക്ക് താഴെ തിരുവമ്പാടി നൂറുൽ ഇസ്ലാം മദ്രസയിൽ നടക്കും. വാർഡ് 4 കൊടക്കാട്ടുപാറ ഗ്രാമസഭ മേയ് 15 വ്യാഴം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുല്ലുരാംപാറ മദ്രസയിലും, വാർഡ് 2 കാവുങ്കല്ലേൽ ഗ്രാമസഭ  രാവിലെ 11 ന് ആനക്കാംപൊയിൽ പാരീഷ് ഹാളിലും, വാർഡ് 3 ആനക്കാംപൊയിൽ ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പാരിഷ്ഹാളിലും നടക്കും.
വാർഡ് 8 പാമ്പിഴഞ്ഞപാറ ഗ്രാമസഭ മേയ് 16 വെള്ളി ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സി.എം വലിയുല്ലാഹി മദ്രസയിലും, വാർഡ് 11 തൊണ്ടിമ്മൽ വാർഡ് ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തൊണ്ടിമ്മൽ ഗ്രാമ പഞ്ചായത്ത് എൽ പി സ്കൂളിലും നടക്കും. വാർഡ് 10 മരക്കാട്ടുപുറം വാർഡ്  ഗ്രാമസഭ മേയ് 17 ശനി ഉച്ചയ്ക്ക് ശേഷം 2 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും, വാർഡ് 15 പാലക്കടവ് വാർഡ് ഗ്രാമസഭ രാവിലെ 11  മണിക്ക്  ഗ്രാമ പഞ്ചായത്ത് ഹാളിലും  നടക്കും. വാർഡ് 16 തമ്പലമണ്ണ വാർഡ്  ഗ്രാമസഭ മേയ് 19 തിങ്കൾ  ഉച്ചയ്ക്ക് ശേഷം 2 മണിക്ക് അത്തിപ്പാറ അങ്ക ണവാടിയിലും, വാർഡ് 14 തിരുവമ്പാടി ടൗൺ വാർഡ് ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 മണിക്ക്  ഗ്രാമ പഞ്ചായത്ത് ഹാളിലും  നടക്കും. വാർഡ് 9 മറിയപുറം വാർഡ്  ഗ്രാമസഭ മേയ് 20 ചൊവ്വ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിലും, വാർഡ് 13 അമ്പലപ്പാറ വാർഡ് ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എം.സി ഓഡിറ്റോറിയത്തിലും   നടക്കും.

 

 


The Thiruvambady Grama Panchayat will conduct ward-level grama sabhas from May 9 to May 20, 2025, to select beneficiaries for the 2025–26 annual development plan. Each ward has a scheduled date, time, and venue for its meeting, ensuring full community participation. These gatherings will be held at local halls, schools, and madrasas across the panchayat, with proper scheduling to cover all 17 wards.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test