Thiruvambady: തിരുവമ്പാടി ഹൈസ്കുൾ മൈതാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ലിന്റോ ജോസഫ് MLAയുടെ അധ്യക്ഷതയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈസ്കൂൾ മൈതാനിയിൽ ഫുട്ബാൾ കളിക്കാനെത്തിയവർ സ്ഥാപിച്ച താൽക്കാലിക ഗോൾ പോസ്റ്റ് കഴിഞ്ഞ ദിവസം എടുത്ത് മാറ്റിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഒഴിവാക്കാനായിരുന്നു സർവകക്ഷി യോഗം വിളിച്ചത്. മൈതാനത്ത് 15നകം ഗോൾ പോസ്റ്റ് സ്ഥാപിക്കും. രാത്രി 7.30വരെ മൈതാനം പൊതു ജനങ്ങൾക്ക് ഉപയോഗിക്കാം. ഇതുസംബന്ധിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ സർവകക്ഷി യോഗത്തിൽ ഉറപ്പ് നൽകി. അഞ്ച് വർഷമായി അടച്ചിട്ടിരുന്ന മൈതാനം തുറക്കാൻ ഏഴു മാസം മുമ്പാണ് വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിട്ടത്. തുടർന്ന്, മാനേജ്‌മെന്റ് ഹൈസ്കൂൾ മൈതാനം തുറന്ന് കൊടുക്കുകയായിരുന്നു. ഫുട്ബാൾ പരിശീലനം ഉൾപ്പെടെ മൈതാനം വീണ്ടും സജീവമാകവെയാണ് കഴിഞ്ഞ ദിവസം വീണ്ടും പ്രശ്നങ്ങളുണ്ടായത്.
സ്കൂൾ മാനേജ്മെന്റിന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു നിർമ്മാണ പ്രവർത്തനവും ഗ്രൗണ്ടിൽ നടത്തുവാൻ പാടുള്ളതല്ല. മറ്റെന്തെങ്കിലും തരത്തിലുള്ള നിർമ്മിതികൾ വേണമെങ്കിൽ പ്രത്യേകം അനുമതി വേണം.
അനുമതി നൽകുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു സ്ഥിരം സമിതി രൂപീകരിക്കുന്നത് അഭികാമ്യമായിയിരിക്കുമെന്നും യോഗം വിലയിരുത്തി. സ്കൂൾ കുട്ടികളുടെ കായിക പരിശീലനവുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന സമയത്തിന് പുറമേയുള്ള സമയത്ത് മാത്രമായിരിക്കും പൊതുജനങ്ങൾക്ക് ഗ്രൗണ്ട് ഉപയോഗിക്കാൻ സാധിക്കുന്നത്. പതിനഞ്ചാം തീയതിക്കുള്ളിൽ മാനേജ്മെൻറ് നേതൃത്വത്തിൽ ഗോൾ പോസ്റ്റ് സ്ഥാപിക്കുന്നത് നടപടി എടുക്കുക.
സർവ്വകക്ഷി യോഗത്തിലെ തീരുമാനങ്ങൾക്ക് വിരുദ്ധമായി ഭാവിയിൽ ആരുടെയെങ്കിലും പ്രവർത്തിക്കുന്ന പക്ഷം അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സർവ്വകക്ഷികളും ഒറ്റക്കെട്ടായി നിൽക്കണമെന്നും തീരുമാനത്തിലെത്തി. സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഏതെങ്കിലും വിധ പരിപാടികൾക്ക് മുൻകൂർ അനുമതിയും മാനേജ്മെൻറ് നിശ്ചയിക്കുന്ന ഫീസും അടക്കണമെന്നും സർവ്വകക്ഷി യോഗത്തിൽ തീരുമാനത്തിലെത്തി. സർവകക്ഷി യോഗത്തിൽ പഞ്ചായ ത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ, ബാബു പൈക്കാട്ടിൽ, സി. ഗണേഷ് ബാബു, ഷൗക്കത്തലി കൊല്ലളത്തിൽ, സജീവ് മഠത്തിൽ, തോമസ് വലിയപറമ്പൻ, തിരുവമ്പാടി സബ് ഇൻസ്പെക്ടർ രമ്യ ഇ കെ, റോബർട്ട് നെല്ലിക്കതെരുവിൽ, ഗണേശ്ബാബു, എബ്രഹാം മാനുവൽ സജി തോമസ്, ഫിറോസ്ഖാൻ, മുഹമ്മദലി കരിമ്പിരിക്കാടൻ, നിയാസ്ഖാൻ, അജ്‌മൽ ചിരങ്ങൽ തുങ്ങിയവർ പങ്കെടുത്തു.
A peaceful resolution was reached regarding the dispute over the Thiruvambady High School ground during an all-party meeting led by MLA Linto Joseph. The conflict stemmed from the removal of a temporary goalpost installed by local football players, which caused tensions. To address the issue, it was decided that the goalpost would be reinstalled by the 15th, and the public would be permitted to use the ground until 7:30 PM each day, except during school training hours.
The Sacred Heart Higher Secondary School management, which oversees the ground, agreed to the terms and emphasized that no construction or installations should occur without prior approval. The meeting also recommended forming a permanent committee under the Panchayat President to handle permissions. The ground, which had been closed for five years, was reopened seven months ago, leading to renewed sports activity. Any future events with commercial interests must receive approval and pay a fee set by the school. All parties agreed to take joint action against any violations of these new guidelines.