Tiruvambadi : കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് 5.38 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മുക്കം നഗരസഭയിലെ മുത്തേരി -കല്ലുരുട്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
5.5 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ BM &BC നിലവാരത്തിൽ ആണ് റോഡ് പരിഷ്കരിക്കുന്നത്.
നെല്ലിക്കാപൊയിലിൽ വെച്ചു നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, ഡെപ്യൂട്ടി ചെയർമാൻ കെ പി ചാന്ദ്നി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ, കൗൺസിലർമാരായ അനിത, വിശ്വനാഥൻ നികുന്ജം, വേണു കല്ലുരുട്ടി തുടങ്ങിയവരും രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം സ്വാഗതം പറഞ്ഞു.