Thiruvambady: തിരുവമ്പാടി മണ്ഡലം നവ കേരള സദസ് കാരശ്ശേരി പഞ്ചായത്ത് സംഘടക സമിതി രൂപകരണ യോഗം കാരശ്ശേരി ബാങ്ക് ഓഡിറ്റൊറിയത്തിൽ നടന്നു.
സാമൂഹിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ നിരവധി പേർ പങ്കെടുത്തു.
സദസ് നിയോജക മണ്ഡലം ഫിനാൻസ് കമ്മറ്റി കൺവീനർ ടി. വിശ്വനാഥൻ പദ്ധതി വിഷധീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയരാജ്, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി നാരായണൻകൂട്ടി,
വി.മോയി മാസ്റ്റർ, ഷാജികുമാർ, ഷാഹിന ടീച്ചർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, എം ദിവ്യ തുടങ്ങിയവർ സംസാരിച്ചു.