Thiruvambady പൊതു കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ സംഗമം നടത്തി

hop thamarassery poster
Thiruvambady: Thiruvambady ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പൊതു കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ ‘കരുതൽ സംഗമം’ നടത്തി.
ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന സംഗമം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം അധ്യക്ഷയായി. ‘ജലജന്യ രോഗങ്ങളും കുടിവെള്ള പദ്ധതി പരിപാലനവും’ എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്സ് റോഷൻലാൽ ബോധവൽക്കരണ ക്ലാസ് നടത്തി, വാർഡ് മെമ്പർ കെ എ മുഹമ്മദ് അലി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സെൽവകുമാർ, മുഹമ്മദ് മുസ്തഫാ ഖാൻ, മനീഷ യു.കെ, അഞ്ജന, ലിസമ്മ തോമസ് എന്നിവർ സംസാരിച്ചു.
പരിപാടിയിൽ  പൊതുകുടിവെള്ള പദ്ധതി നടത്തിപ്പുകാർ ആശാവർക്കർമാർ ആരോഗ്യ പ്രവർത്തകർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജലജന്യ രോഗങ്ങൾ തടയുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും കുടിവെള്ളം ക്ലോറിനേഷൻ നടത്തണമെന്നും മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.

 

 


A ‘Karuthal Sangamam’ meeting was held in Thiruvambady for public drinking water scheme implementers, organized by the Family Health Center. The event focused on awareness about waterborne diseases and proper water maintenance. Panchayat President Bindu Johnson inaugurated the event, and health officials stressed the need to drink boiled and chlorinated water. Various health workers, ASHA workers, and public representatives participated.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test