Thiruvambady: തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു. തിരുവമ്പാടിയിൽ പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു.
രാവിലെ 8 മണിയോട് കൂടിയായിരുന്നു അപകടം. കുട്ടികൾ എത്തും തൊട്ടു മുൻപായതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങായിരുന്നു സ്കൂളിനു ഭീഷണിയായി നിന്നിരുന്നത്.
In Thiruvambady, a coconut tree from a nearby private property fell on the Ponnankayam S.N.M.A L.P. School building, completely destroying two classrooms. The incident occurred around 8 a.m., just before students arrived, preventing a major tragedy. As a result, the school declared a holiday for the day.