Thiruvambady: അങ്ങാടിയുടെ ഹൃദയഭാഗത്ത് വാടകമുറിയുടെ പരിമിത സൗകര്യങ്ങളിൽ ഞെരുങ്ങുന്ന തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് അരക്കിലോ മീറ്റർ അകലെ കുറ്റിയാടിലേക്ക് മാറ്റുന്നു. Kodencherry – Thambalamanna റോഡരികിലുള്ള സ്ഥലം എടച്ചേരി ജംഷീർ എന്ന യുവാവാണ് സബ് രജിസ്ട്രാർ ഓഫീസിന് ഇഷ്ടദാനമായി നൽകിയത്.
സബ് രജിസ്ട്രാർ ഓഫീസ് ജനകീയസമിതി ചെയർമാൻ കൂടിയായ ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് ഓഫീസിന് സ്വന്തം കെട്ടിടം പണിയാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. കെട്ടിടം പണിയാനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കുമെന്ന് MLA അറിയിച്ചു. ജില്ലാ രജിസ്ട്രാർ ജനറൽ പി.കെ.ബിജു ഭൂവുടമകളിൽനിന്ന് രേഖകൾ ഏറ്റുവാങ്ങി. സബ് രജിസ്ട്രാർ സോണാ ജോർജ്, ഷിജു, കാവുങ്ങൽ അഹമ്മദ് കുട്ടി, ജോർജ് കാവാലം, സി.ഗണേഷ് ബാബു, ഇ.പി.പ്രജീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
2007-ലാണ് ഇവിടെ സബ് രജിസ്ട്രാർ ഓഫീസ് ആരംഭിക്കുന്നത്. ഓഫീസ് മാറുന്നതോടെ കറ്റിയാട് വികസന പ്രതീക്ഷകളേറെയാണ്. നിർമാണത്തിലിരിക്കുന്ന KSRTC സബ് ഡിപ്പോയും കറ്റിയാടാണ്. ഗവ. ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രി, കൃഷിഭവൻ എന്നിവയും കറ്റിയാടാണ് പ്രവർത്തിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, വികസനകാര്യ സ്ഥിരംസമിതിയധ്യക്ഷ ലിസി അബ്രഹാം, അബ്രഹാം മാനുവൽ, റോയ് കടപ്രയത്ത്,ജോയി മാങ്കുഴി തുടങ്ങിയവരടങ്ങിയ സബ് രജിസ്ട്രാർ ജനകീയസമിതിയുടെ നേതൃത്വത്തിലാണ് കെട്ടിടനിർമാണത്തിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മലയിൽ പുത്തൻപുരയിൽ ജോസ്-ആൻസി ജോസഫ് ദമ്പതിമാരുടെ ഏഴ് സെന്റ് ഭൂമിയായിരുന്നു.
The Thiruvambady Sub-Registrar Office, currently housed in a rented space, is being relocated to a new site in Kattiyad, thanks to a land donation from a local resident. MLA Linto Joseph is spearheading the project to construct a permanent office building, with government funding to be allocated soon. The move is expected to boost development in Kattiyad, which already hosts several public institutions and a KSRTC sub-depot under construction. The new office will be built on a seven-cent plot, and the project is being coordinated by a local public committee.