Thiruvambady: പൊന്നാങ്കയം ശ്രീനാരായണ ഗുരുമന്ദിരത്തിന് മുൻപിലൂടെയുള്ള റോഡ് വക്കത്ത് റബ്ബർതോട്ടത്തിലെ കാനയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
പൊന്നാങ്കയം കുന്നുമ്പുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണി (29) ആണ് മരിച്ചത്.
ഇന്ന് (14-07-2024-ഞായർ) രാവിലെ 08:30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
മാതാവ്: മോളി.
സഹോദരങ്ങൾ: സോണറ്റ്, സോണിയ (അയർലാൻ്റ്).
തിരുവമ്പാടി പോലീസ് ഇൻക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.