Thiruvambady: തുമ്പക്കോട്ട് മലയിൽ പരിസരവാസികളായ ജനങ്ങളെയും കർഷകരുടെയും ജീവിതത്തെ സാരമായി ബാധിക്കുന്ന കരിങ്കൽ ഖനനം അനുവദിക്കില്ല കർഷക കോൺഗ്രസ്.
ഈ പ്രദേശത്ത് ശ്രീകൃഷ്ണ ക്ഷേത്രവും ഐ ടി ഐ കോളോജും സ്ഥിതി ചെയ്യുന്നു ഭരണ സ്വാധീനം ഉപയോഗിച്ച് ജനവാസ മേഖലയിൽ അനധികൃതമായി കരിങ്കൽ ക്വാറി തുടങ്ങാൻ ശ്രമമുണ്ടായാൽ കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളെയും കർഷകരെയും അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് യോഗം സുചന നല്കി.
കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡണ്ട് സജോ പടിഞ്ഞാറേകുറ്റ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, ജില്ലാ ജന: സെക്രട്ടറിമാരായ ജിതിൻ പല്ലാട്ട്, ഗോപിനാഥൻ മുത്തേടത്ത്, ജുബിൻ മണ്ണു കുശുമ്പിൽ, നിയോജക മണ്ഡലം സെക്രട്ടറിമാരായ ബേബിച്ചൻ കൊച്ചു വേലിക്കകത്ത്, സോണി മണ്ഡപത്തിൽ പ്രസംഗിച്ചു.
Thiruvambady: Karshaka Congress has declared that they will not allow the operation of a black stone quarry at Thumbakkottu Hill, as it would seriously affect the lives of local residents and farmers.
The area in question is home to the Sreekrishna Temple and an ITI College. The meeting warned that if there is an attempt to start an unauthorized quarry in this residential zone using political influence, the Karshaka Congress will lead a strong protest by rallying local residents and farmers.
The meeting was inaugurated by Karshaka Congress State General Secretary Bose Jacob. Mandalam President Sajo Padinjarekuruttu presided over the function. Constituency President Shiju Chempanani, District General Secretaries Jithin Pallatt, Gopinathan Muthedath, and Jubin Mannu Kushumbil, along with Constituency Secretaries Babichan Kochu Vellikakath and Sony Mandapathil, also spoke.