Thiruvambady ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി നിർണ്ണയ UDID മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

hop thamarassery poster
Thiruvambady: Thiruvambady MLA യുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം, കേരള സാമൂഹ്യ സുരക്ഷ മിഷൻ, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ തിരുവമ്പാടി മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി നിർണ്ണയ UDID മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
♿ ഭിന്നശേഷി സർട്ടിഫിക്കറ്റും UDID കാർഡും ലഭിക്കാത്തവർക്കാണ് ജൂലൈ 26 ന് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക.
ക്യാമ്പിന്റെ അറിയിപ്പ് കിട്ടാത്ത, ഓൺലൈൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്. ബുക്ക്‌ ചെയ്യുമ്പോൾ
📌
1⃣ ആധാർ കാർഡ് നമ്പർ
2⃣ UDID രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച റസീപ്റ്റ് ലെ എൻറോൾ മെന്റ് നമ്പർ
3️⃣ ഫോൺ നമ്പർ
4️⃣ അസുഖ വിവരം
എന്നിവ വിശദമായി അറിയിക്കണം.
🔜 ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ നിന്നും UDID രജിസ്ട്രേഷൻ പൂർത്തിയാക്കി ക്യാമ്പിന് ബുക്ക്‌ ചെയ്യാവുന്നതാണ്.
📝 ബുക്ക്‌ ചെയ്തവരുടെ വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ക്യാമ്പ് സമയവും ഡോക്ടറുടെ അപ്പോയിന്റ് മെന്റ് സമയവും നൽകുകയുള്ളൂ.
📞 ക്യാമ്പ് സംബന്ധിച്ച സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക
9072574339
വിളിക്കേണ്ട  തിയതി 25/7/2025 വെള്ളിയാഴ്ച
സമയം : രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രം.
(തിരുവമ്പാടി നിയോജക മണ്ഡലം പരിധിയിൽ ഉള്ളവരും കുന്നമംഗലം നിയോജക മണ്ഡലത്തിലെ കുന്നമംഗലം, ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ടവർ മാത്രം.)
മിഷൻ ടീം,
ജില്ലാ ഭരണകൂടം, കോഴിക്കോട്.

 

 


A UDID medical camp for issuing disability certificates and UDID cards will be held on July 26 in Thiruvambady. Those without the certificate/card or awaiting approval can register by calling 9072574339 on July 25. Prior registration via Akshaya centers is required. The camp is for eligible residents of Thiruvambady and select panchayats under Kunnamangalam.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test