Thiruvambady: യൂണിറ്റ് TDRF രൂപീകരണ കാലം മുതൽ നിരവധി സേവന പ്രവർത്തനങ്ങളാണ് പ്രദേശത്ത് ചെയ്തുവരുന്നത് അപകട ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനത്തിലും അപകടങ്ങളെ തടയുന്നതിനും വിവിധ പ്രവർത്തനങ്ങൾ താലൂക്ക് ദുരന്തനിവാരണ സേനയുടെ കീഴിലായി നടന്നുവരുന്നു. ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രവർത്തനങ്ങളിലും TDRF സഹകരിച്ച് പ്രവർത്തിക്കാറുണ്ട്. സർക്കാർ സംവിധാനങ്ങളോട് ചേർന്ന് നിന്ന് നാടിൻറെ നന്മക്കായി പ്രവർത്തിക്കുന്ന TDRF ന് ചെയിൻസോയും റോപ്പും ഗ്രാമപഞ്ചായത്തിന്റെ പ്രസിഡൻ്റ് ബിന്ദു ജോൺസൺ കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, TDRF കോഴിക്കോട് ജില്ല വളണ്ടിയർ ക്യാപ്റ്റൻ നൗഷാദ് നല്ലളം, ജില്ലാ ഭാരവാഹികളായ എഫ് എൽ.എസ് സിദ്ധീഖ് ,സാബിറ തിരുവമ്പാടി യൂണിറ്റ് കോഡിനേറ്റർ മുസ്തഫ തിരുവമ്പാടി, വളണ്ടിയർ ക്യാപ്റ്റൻ ശംസു പുന്നക്കൽ, വനിതാ കോഡിനേറ്റർ സിന്ധു കോടഞ്ചേരി, മറ്റ് TDRF വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു.
Thiruvambady Grama Panchayat donated a chainsaw and rope to the local TDRF unit in recognition of their disaster response services. The handover ceremony, led by Panchayat President Bindu Johnson, was attended by local leaders, district TDRF officials, and volunteers.