Tomato price is predicted to reach Rs.300 image

തക്കാളിവില 300 രൂപയിലെത്തുമെന്ന് പ്രവചനം

hop thamarassery poster

Kozhikode: രാജ്യത്ത് തക്കാളി വില 300 രൂപയിലെത്തുമെന്ന് പ്രവചനം. വരാനിരിക്കുന്ന നാളുകളിലും വില ഉയരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളിയുടെ ഉല്‍പാദനം കുറഞ്ഞതാണ് വില വര്‍ധനവിന് വഴിവെച്ചിരിക്കുന്നത്. മഴയും വെള്ളപ്പൊക്കവും വരുംനാളുകളില്‍ തക്കാളിയുടെ വില വീണ്ടും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

മഴക്കാലത്ത് കൂടുതല്‍ തക്കാളി ചെടികള്‍ വെക്കാനും സാധിക്കില്ല. അതുകൊണ്ട് വരും ആഴ്ചകളിലും തക്കാളിവില ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

ജൂലൈ-ആഗസ്റ്റ്, ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് തക്കാളി ഉല്‍പദാനം ഏറ്റവും കുറയുന്നത്. ഇത് വരും ദിനങ്ങളിലും തക്കാളി വില ഉയര്‍ത്തിയേക്കും. ജൂണില്‍ 40 രൂപയായിരുന്നു തക്കാളിയുടെ വില. എന്നാല്‍, ജൂലൈ ആദ്യവാരത്തില്‍ വില 100 രൂപയിലേക്കും പലയിടങ്ങളിലും അതിന് മുകളിലേക്കും ഉയരുകയായിരുന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test