Ottapalam: ചുനങ്ങാട് വാണി വിലാസിനിയിൽ Petrol bomb ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി.
Ulliyeri സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടു. വീട് നിർമ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികൾക്ക് നേരെയായിരുന്നു അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്.