Ulliyeri: തെരുവത്ത് കടവില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ നടുവണ്ണൂര്‍ സ്വദേശിയായ സ്‌കൂട്ടര്‍ യാത്രികന് നൊട്ടോട്ട് മുരളി (55)ന് ഗുരുതര പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന എ.സി. ബ്രദേഴ്‌സ് ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
In Ulliyeri, a 55-year-old scooter rider from Naduvannur, Nottott Murali, sustained serious injuries after his scooter was hit by a bus traveling from Kozhikode to Kuttiyadi. He was admitted to a private medical college by locals.