Vadakara found the skull in the locked shop room image

Vadakara, അടച്ചിട്ട കട മുറിയിൽ തലയോട്ടി കണ്ടെത്തി

hop thamarassery poster
Vadakara: കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കട മുറിയിൽ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്.

പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ഈ കട ഒരു വർഷത്തിലേറെയായി പ്രവർത്തിക്കാറില്ല. ഷട്ടർ അടച്ച നിലയിലാണ്. സംഭവത്തിൽ ദുരൂഹതയുണ്ട്.

ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി വരുന്നു. റൂറൽ എസ്.പി എത്തിയ ശേഷം മാത്രമേ അനന്തരനടപടി എടുക്കുകയുള്ളൂ. ഫോറൻസിക് സംഘമുൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തും.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test