Vadakara: ദേശീയ പാതയിൽ കൈനാട്ടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു കുന്നുമ്മക്കര സ്വദേശി സുരേഷ് ബാബുവാണ് (60) മരണപ്പെട്ടത്. യാത്രക്കാരിയായ ബന്ധു മയൂഖക്ക് (23) പരിക്കേറ്റു.
ഇവരെ Vadakara പാർക്കോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മുക്കാളിയിൽ നിന്ന് വടകരക്ക് വരുമ്പോഴാണ് അപകടം. പൂച്ച കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ഓട്ടോ മറിയുകയായിരുന്നു. വാഹനത്തിനടിയിൽ പെട്ട് തലക്കു പരിക്കേറ്റ ഡ്രൈവർ സുരേഷ് ബാബുവിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.