Vadakara: യുവതിയുടെ സ്വർണ മാല പിടിച്ചു പറിച്ച കേസിൽ രണ്ടു പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മയ്യിൽ പുത്തൻ പുരയിൽ സനിത്ത് (26), നാറാത്ത് പുലിയൂറുബിൽ അതുൽ ബാബു (24) എന്നിവരെയാണ് കൊച്ചിയിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ബുധനാഴ്ച കൊയിലാണ്ടി കൊല്ലത്ത് കീഴരിയൂരിലെ അഞ്ജന സുബിന്റെ രണ്ടു പവൻ സ്വർണമാലയാണ് ഇവിർ പിടിച്ചു പറിച്ചത്. കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി വന്ന യുവാക്കൾ കുടുംബത്തോടൊപ്പം കൊല്ലം പിഷാരികാവ് അമ്പലത്തിൽ തൊഴാൻ പോവുന്ന അഞ്ജനയുടെ സ്വർണ മാല പിടിച്ചു പറച്ച് രക്ഷപ്പെടുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ വലയിലാക്കിയത്.
കൊയിലാണ്ടി സി.ഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ ജിതേഷ്, സീനിയർ സി.സി.പി.ഒ മാരായ കെ.സുരേഷ്, ബിജു വാണിയംകുളം, സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ.കരിം, ദിലീപ്, അജിത്ത്, വിജു, ബിനോയി രവി, സതീഷ് ഡ്രൈവർ ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.