Vadakara: വടകര താലൂക്ക് ഓഫീസ് തീവെപ്പുകേസിൽ ഹൈദരാബാദ് സ്വദേശിയെ വടകര അസിസ്റ്റൻറ് സെഷൻസ് കോടതി വെറുതേവിട്ടു.
മുർഷിദാബാദ് വിവേക് നഗർ മെഗാമാർട് ലൈനിൽ ചിക്കടപ്പള്ളി നാരായൺ സതീഷിനെ(40)യാണ് ജഡ്ജി ജോജി തോമസ് കുറ്റക്കാരനല്ലെന്നു കണ്ട് വെറുതേ വിട്ടത്.
ഇതോടൊപ്പം വടകര ദേശീയ പാതാ ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഓഫീസ്, ഡി.ഇ.ഒ. ഓഫീസ് എന്നിവിടങ്ങളിലെ ശൗചാലയങ്ങളിൽ തീവെച്ച കേസിലും എടോടിയിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിൽ തീയിട്ട കേസിലും ഇയാളെ വെറുതേവിട്ടു.