Vadakara: പുത്തൂരില്‍ മാരക ലഹരിമരുന്നായ 6.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ നടുവട്ടം കാഞ്ഞിരമൂട്ടിൽ ബബീഷ് (39) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടി കൂടിയത്.
ഇയാളെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് പോലീസ്. എസ്.ഐ മനോജന്‍, എസ്.സി.പി.ഒ റനീഷ്, സി.പി.ഒ ഷിജേഷ്, ലിനു ഡാന്‍സാഫ് ടീം അംഗങ്ങളായ ഷാജി, അനില്‍, അഖിലേഷ്, ദീപക് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഒപ്പമുണ്ടായിരുന്നു.