Adivaram: ചുരം സംരക്ഷണ സമിതിയും വനം വകുപ്പും ചേർന്ന് ചുരം വ്യൂപോയൻ്റ് പരിസരത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തും ,ചുരം റോഡിലെ കാടുകൾ വെട്ടിമാറ്റിയും വനമഹോൽ സവ പരിപാടി സംഘടിപ്പിച്ചു.
പരിപാടികൾക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നീതു എസ് തങ്കച്ചൻ, ആനന്ദ് രാജ്, വാച്ചർ അബ്ദുൾ സലാം, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ മൊയ്തു മുട്ടായി, പി.കെ സുകുമാരൻ, ജസ്റ്റിൻ ജോസ്, ഷജീർ AU, സലീ OMP,സുലൈമാൻ, ബാഖ മസ്താൻ , ജബ്ബാർ,ഫാസിൽ, സമറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ക്കെലാർക്ക് ഹോട്ടൽ മാനേജ്മെൻ്റ് നൽകിയ മഴക്കോട്ടുകൾ ശ്രീ മൊയ്തു മുട്ടായി (പ്രസിഡണ്ട് ചുരം സംരക്ഷണ സമിതി) പി.കെ. സുകുമാരന് ( ജനറൽ സെക്രട്ടറി ചുരംസംരക്ഷണ സമിതി)ചുരം വയനാട് ഗെയ്റ്റിന് സമീപം വച്ച് കൈമാറുന്നു.
At Adivaram, the Churam Protection Committee and Forest Department jointly organized a Vanamahotsavam near the Churam Viewpoint. The event included removing plastic waste and trimming roadside vegetation. Forest officials and committee members led the efforts. SkeLarck Hotel Management provided raincoats to the volunteers, which were officially handed over near the Wayanad Gate.














