venapara-school-sports-stars-honored-for-winning-title-for-third-consecutive-time

തുടർച്ചയായ മൂന്നാം തവണയും കിരീടം നേടിയ Venapara School ലെ കായിക താരങ്ങളെ ആദരിച്ചു.

hop thamarassery poster
Omassery: മുക്കം നഗരസഭാതല സ്പോട്സിൽ തുടർച്ചയായ 3-ാം തവണയും ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ Venapara Little Flower UP School ലെ കായിക താരങ്ങളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും PTA യുടെ നേതൃത്വത്തിൽ ആദരിച്ചു.
സ്കൂളിൽ നടന്ന സ്വീകരണ യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രജിത രമേശ് ഉദ്ഘാടനം ചെയ്തു. വിജയികളായ കായിക താരങ്ങളെ മെഡലുകൾ നൽകി ആദരിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി PTA പ്രസിഡൻ്റ് അബ്ദുൾസത്താർ MPTA പ്രസിഡൻ്റ് ഭാവന വിനോദ് പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനീഫ നീലേശ്വരം അധ്യാപകരായ വിമൽ വിനോയി ഷാനിൽ പി എം , ഡോൺ ജോസ്, എബി തോമസ് സിബിത പി സെബാസ്റ്റ്യൻ, സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വേനപ്പാറ അങ്ങാടിയിലേക്ക് നടന്ന സ്വീകരണ ഘോഷയാത്രയ്ക്ക് അധ്യാപകരായ ബിജു മാത്യു, സുനീഷ് ജോസഫ്, അഞ്ജു മാത്യു വിദ്യാർഥികളായ അഫ്നാൻ പി, ആയിഷ, റബിയ ഫിദ, അഫ്രിൻസബ എന്നിവർ നേതൃത്വം നൽകി.
1003144606
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test