wayanad-beverages-outlet-broken-into-cash-and-liquor-stolen-culprits-arrested

Wayanad Beverages Outlet കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ചവർ പിടിയിൽ

hop thamarassery poster

Wayanad: Beverages Outlet കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ചവർ പിടിയിൽ. തൊണ്ടർനാട് കോറോത്തെ ഔട്ലറ്റിൽ മോഷണം നടത്തിയ പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു (49) എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവും മോഷ്ടിച്ചു. പ്രതികളുടെ ചിത്രം നിരീക്ഷണക്യാമറയിൽ പതിഞ്ഞിരുന്നു.

തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഓഫീസർ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അബ്ദുൽ അസീസ്, കെ. മൊയ്തു, ബിൻഷാദ് അലി, എസ്. സി.പി.ഒ. ജിമ്മി ജോർജ്, സി.പി.ഒ. മാരായ ശ്രീജേഷ്, ഷിന്റോ ജോസഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test