Wayanad: മേപ്പാടിയിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രിയാണ് പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജൻ്റെ വീട്ടിൽ പുലിയെത്തിയത്.
അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. പുലി വീട്ടിലെത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. വീടിനകത്തേക്ക് പുലി എത്തി നോക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് രാജൻ്റെ വീട്ടില്‍ പുലിയെത്തിയത്.
നിരവധി തവണ പുലിയുടെ ആക്രമണം നടന്ന സ്ഥലമാണ് പുഞ്ചിരിമറ്റം. പുലിയെ കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.