Wayanad: ബത്തേരി, വാകേരിയിൽ നര ഭോജിയായ കടുവയെ വെടി വെച്ച് കൊല്ലാൻ ഉത്തരവിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഉത്തരവിട്ടത്.
ഉത്തരവ് മാറ്റിയിറങ്ങിയതിനെ തുടർന്ന് എം എൽ എയുടെ നേതൃത്വത്തിലുള്ള സമരം അവസാനിപ്പിപ്പിക്കുകയും ചെയ്തു. മൃത ദേഹം നാട്ടുകാരും ബന്ധുക്കളും ഏറ്റെടുക്കും. കഴിഞ്ഞ രണ്ട് മണിക്കൂറായി സുൽത്താൻ ബത്തേരി താലൂക്കാശുപത്രി മോർച്ചറിക്ക് മുമ്പിൽ വലിയ പ്രതിഷേധമായിരുന്നു. ഇന്നലെയാണ് പുല്ലരിയാൻ പോയ യുവാവിനെ കടുവ ആക്രമിച്ച് കൊന്നത്. ശരീരം ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.