Wayanad നിർമ്മാണത്തിലിരുന്ന വീട്ടിൽ മോഷണം; സ്ത്രീകളടക്കം മൂന്നുപേർ അറസ്റ്റിൽ

hop thamarassery poster

Wayanad: പേരിയ വരയാൽ സ്വദേശി ദിലീപിന്റെ നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികൾ മോഷ്ടിച്ച കേസിൽ സ്ത്രീകളടക്കം മൂന്നുപേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ, പ്ലംബിങ് സാധനങ്ങൾ, ഇൻവെർട്ടർ, സിസിടിവി ക്യാമറകൾ, വിലപിടിപ്പുള്ള ചെമ്പുപാത്രങ്ങൾ, വിളക്കുകൾ എന്നിവയാണ് സംഘം മോഷ്ടിച്ചത്. പനമരം ചുണ്ടക്കുന്ന് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ തേക്കാത്തുകുഴിയിൽ സലീം (52), പനമരം ചെറുകാട്ടൂർ പാറക്കുനി ഉന്നതിയിൽ തങ്കമണി (28), ഇരിട്ടി ശ്രീകണ്ഠാപുരം മണികണ്ഠൻ വീട്ടിൽ സെൽവി (27) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.

 

 


In Wayanad, the Thalappuzha Police arrested three individuals, including two women, for stealing items worth around ₹1.5 lakh from a house under construction in Varayal. The stolen goods included electric equipment, plumbing materials, an inverter, CCTV cameras, copper utensils, and lamps. The arrested individuals are from Panamaram and Iritty. They have been presented in court for further proceedings.

i phone xs 2

test