Thiruvambady: വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്കപാത നിർമാണത്തിന് നാളെ തുടക്കമാകും. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 31) വൈകിട്ട് നാല് മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പ്രസ്തുത ചടങ്ങിന് എത്തുന്നവരുടെ വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
* ചടങ്ങിന് എത്തുന്ന ഒഫീഷ്യൽ വാഹനങ്ങൾ സെൻ്റ് മേരിസ് പള്ളിക്ക് മുൻവശത്തുള്ള മൈതാനത്ത് പാർക്ക് ചെയ്യണം.
* മാധ്യമപ്രവർത്തകർക്കും മീഡിയ വാഹനങ്ങളുടെയും പാർക്കിംഗ് സ്റ്റേജിന് സമീപത്തുള്ള സെൻ്റ് മേരിസ് പാരീഷ് ഹാളിൻ്റ പാർക്കിംഗിൽ ആണ്.
* മുച്ചക്ര /നാല് ചക്ര വാഹനങ്ങളിൽ വരുന്നവർ ചെറുശ്ശേരി റോഡിൽ ആളുകളെ ഇറക്കി പാർക്ക് ചെയ്യുന്നതിന് സ്കൂളിൻ്റെ വിശാലമായ ഗ്രൗണ്ട് ഉപയോഗപ്പെടുത്താം.
* ഇരുചക്ര വാഹനങ്ങളിൽ വരുന്നവർ ആനക്കാംപൊയിൽ ഗവ:എൽ. പി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
* പരിപാടിയിലേക്ക് വരുന്ന ബസ്സുകൾ ആനക്കാംപൊയിൽ സെൻറ് മേരിസ് ഷോപ്പിംഗ് കോംപ്ലക്സിൽ ആളുകളെ ഇറക്കി മുത്തപ്പൻപ്പുഴ – കണ്ടപ്പംചാൽ റോഡിൽ ഒരു വശത്തായി പാർക്ക് ചെയ്യണം.
പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, എസ് സി – എസ് ടി വികസനം വകുപ്പ് മന്ത്രി ഒ ആർ കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎ മാരായ ലിന്റോ ജോസഫ്, ടി സിദ്ധിഖ് ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുക്കും. നൂറോളം വരുന്ന വോളണ്ടിയർമാരും പോലീസും വാഹന ഗതാഗതം നിയന്ത്രിക്കും.
The inauguration of the Wayanad tunnel road construction will be held on August 31 at Anakkampoil St. Mary’s School Ground, led by CM Pinarayi Vijayan. Special traffic regulations have been announced, including designated parking areas for officials, media, two-wheelers, four-wheelers, and buses. The event will see the participation of several ministers, MLAs, MP Priyanka Gandhi, and other dignitaries. About 100 volunteers and police officers will oversee traffic control during the program.