Kalpetta: Wayanad മൂടക്കൊലിയിൽ പന്നി ഫാമിൽ വന്യ ജീവിയുടെ ആക്രമണം. കരികുളത്ത് ശ്രീനേഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്ന് ഒരു പന്നിയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തി.
കടുവ ആക്രമിച്ചതാണെന്നാണു സംശയം. ക്ഷീര കർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്താണു സംഭവം. 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ പറഞ്ഞു. ഒരു പന്നിയെ കൊന്നു തിന്ന നിലയിലും കണ്ടെത്തി. പ്രദേശത്ത് മൃത ദേഹം വലിച്ചിഴച്ച പാടുകളും കാൽപ്പാടുകളും കണ്ടെത്തി.