Woman 'pretending' that her mother was dead, caught gold with her hands, Customs (Nedumbassery) image

അമ്മ മരിച്ചെന്ന്’നമ്പരിട്ട്’ യുവതി,കയ്യോടെ സ്വർണം പിടികൂടി കസ്റ്റംസ് (Nedumbassery))

hop thamarassery poster

Kochi: Nedumbassery വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. അമ്മ മരിച്ചെന്നും വേ​ഗം പോകണമെന്നും പറഞ്ഞ് 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശിനിയാണ് കസ്റ്റംസിന്റെ പിടിയിലായത്. 518 ഗ്രാം സ്വർണമാണ് പിടികൂടിയത്.

ബഹ്റൈനിൽ നിന്ന് വന്നതായിരുന്നു യുവതി. അമ്മ മരിച്ചെന്നും വേ​ഗം പോകണമെന്നും പരിശോധന ഒഴിവാക്കിത്തരാമോ എന്നും ഇവർ പറഞ്ഞതായാണ് വിവരം. എന്നാൽ, ​ഗ്രീൻ ചാനലിലൂടെ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു. ഷൂസില്‍ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 275 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റും 253 ഗ്രാം സ്വർണം കൂടി കണ്ടെത്തി.

മരണവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് എത്തുന്നവരെ കൂടുതല്‍ പരിശോധന കൂടാതെ ഗ്രീന്‍ ചാനലിലൂടെ കടത്തിവിടാറുണ്ട്. ഇത് മുതലാക്കിയാണ് യുവതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test