Koyilandy: പുതിയങ്ങാടി നേർച്ചക്കിടയിൽ ഒരു മനുഷ്യ ജീവനെ ആന ചുഴറ്റിയെറിയുന്ന ദൃശ്യം അത്യന്തം ദയനീയമാണെന്ന് കൊയിലാണ്ടിയിൽ ചേർന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ആനകളെ നിർത്തിയുള്ള ആരാധനകളും ആഘോഷങ്ങളും അത് നടത്തുന്നവർ തന്നെ ഒരു പുനരാലോചനക്ക് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും മറ്റൊരു ദുരന്തംകൂടി ആനയുടെ പേരിൽ ഉണ്ടായിക്കൂടാ. ഇസ്ലാമിൻ്റെ പേരിൽ ഏതായാലും ആനയെ എഴുന്നള്ളിച്ചുള്ള ഒരു ആരാധനയോ ആഘോഷമോ ഇല്ല എന്ന വസ്തുതയും പൊതു സമൂഹം അറിയേണ്ടതുണ്ട്. സ്രഷ്ടാവല്ലാത്ത (അല്ലാഹു)വരുടെ പേരിലുള്ള നേർച്ച തന്നെ അനാചാരമാണ്. പിന്നെ, അനാചാരത്തിലെ അനാചാരം തിരയേണ്ടതില്ലെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
Koyilandy മുജാഹിദ് സെൻ്ററിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം വിസ്ഡം ജില്ലാ പ്രസിഡങ്ങ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കെ പി പി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, മുജാഹിദ് ബാലുശ്ശേരി, കെ. അബ്ദുൽനാസർ മദനി, ഒ റഫീഖ് മാസ്റ്റർ, കെ. പി. പി ഖലീലുറഹ്മാൻ, നൗഫൽ അഴിയൂർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സംസം അബ്ദുറഹിമാൻ, പി അമറുൽ ഫാറൂഖ്, മജീദ് മാസ്റ്റർ അരിക്കുളം, ബഷീർ മണിയൂർ, അബൂബക്കർ ജാതിയേരി,അബ്ദുസലാം പയ്യോളി, കെ റഷീദ് മാസ്റ്റർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. അബ്ദുൽ നാസർ പൂനൂർ സ്വാഗതവും റഫീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.