Wayanad: പടിഞ്ഞാറത്തറ കുറ്റിയാം വയൽ ഫോറസ്റ്റ് ഓഫീസിന്റെ സമീപം ഡാമിൽ കുളിക്കാൻ ഇറങ്ങിയ. 25 കാരൻ മുങ്ങി മരിച്ചു. പടിഞ്ഞാറത്തറ കുറ്റിയാം വയൽ മംഗളം കുന്നു ഉന്നതിയിലെ ശരത് ഗോപി (25) ആണ് ബാനസുര ഡാം റിസോർവോയർ ഏരിയയിൽ മുങ്ങി മരിച്ചത്. കൽപ്പറ്റ അഗ്നിരക്ഷാ സേനയുടെ സ്ക്യൂബ ടീം സ്ഥലത്ത് എത്തി 20 മിനിറ്റ് കൊണ്ട് നടത്തിയ തെരച്ചിലിൽ 45 അടി താഴ്ചയിൽ നിന്നും ബോഡി റിക്കവർ ചെയ്തു ശക്തമായ മഴയും തണുപ്പും ഉണ്ടായിരുന്നെകിലും അതിനെ അവഗണിച്ചു നടത്തിയ തിരച്ചിലിൽ ആണ് ബോഡി കണ്ടെടുത്തത് കൽപ്പറ്റ സ്റ്റേഷൻ ഓഫീസർ അർജുൻ കെ കൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ചന്ദ്രൻ എൻ ആർ എന്നിവരുടെ നേതൃത്വത്തിൽ ആണ് അഗ്നിരക്ഷ സേനയുടെ സ്ക്യൂബ ടീം തിരച്ചിൽ നടത്തിയത്.
In Wayanad’s Banasura Dam reservoir, 25-year-old Sharath Gopi drowned while bathing. The Kalpetta Fire and Rescue scuba team recovered his body from 45 feet deep within 20 minutes, despite rain and cold weather.