Mukkam: കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. മുക്കം പൊറ്റശ്ശേരി സ്വദേശി കണ്ണൻകര അഖിൽരാജിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് വീടിന് തൊട്ടടുത്ത പറമ്പിൽവെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ അഖിൽ രാജിനെ മുക്കം സി.എച്ച്.സി.യിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. അഖിൽ രാജിന്റെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്.
ഓടിയെത്തിയ കാട്ടുപന്നി അഖിലിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. താഴെവീണ അഖിലിന്റെ തലയ്ക്കും മുഖത്തും പരിക്കേറ്റു.