Sultan Bathery: നിരോധിത മയക്കുമരുന്നായ ചരസുമായി യുവാക്കളെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ കൊണ്ടോട്ടി, കോട്ടുകര, പുതുക്കാട് വീട്ടിൽ ഫസലു റഹ്മാൻ (24), കുഴിമണ്ണ, പൊട്ടൻകുളങ്ങര വീട്ടിൽ മുഹമ്മദ് വസീം (25)എന്നിവരെയാണ് ബത്തേരി സബ് ഇൻസ്‌പെക്ടർ സി.എം സാബു അറസ്റ്റ് ചെയ്തത്. 52 ഗ്രാം ചരസ്സാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
20.02.2024തീയതി രാവിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റ് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവരെ പിടികൂടുന്നത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.വി. ഗോപാലകൃഷ്ണൻ, പി.കെ. സുമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബി.എസ്. വരുൺ, ബി.എസ്. സീത എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.