healthcare-staff-safety-ordinance-has-approved-by-kerala-cabinet

ആരോഗ്യപ്രവർത്തകരെ (Healthcare Professionals) അക്രമിച്ചാൽ ഇനി തടവും പിഴയും; ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം

HOP UAE VISA FROM 7300 INR - BANNER

Thiruvananthapuram: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് Kerala മന്ത്രിസഭാ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഉൾക്കൊള്ളിച്ചാണ് ഓർഡിനൻസ്. ആരോഗ്യ പ്രവർത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും.

അധിക്ഷേപം, അസഭ്യം പറയുക, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്നത് നിയമത്തിൻ്റെ പരിധിയിൽ വരും. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം നടത്തുകയോ അതിന് പ്രേരിപ്പികുകയോ ചെയ്താൽ ആറ് മാസത്തിൽ കുറയാതെ അഞ്ച് വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ രണ്ട് ലക്ഷം രൂപയോളം പിഴയുമുണ്ടാകും.

നിലവിലെ നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്സിങ്ങ് വിദ്യാർഥികൾ, പാരാമെഡിക്കൽ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകർക്ക് (Healthcare Professionals) എതിരായ അതിക്രമത്തിന് ഏഴ് വർഷം തടവാണ് പരമാവധി ശിക്ഷ. കുറച്ച ശിക്ഷ ആറ് മാസമാണ്. പ്രതികൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്ക് വ്യവസ്ഥയുണ്ട്. നഴ്സിങ് കോളേജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിയമത്തിൻ്റെ പരിരക്ഷയുണ്ടാകും. പാരാമെഡിക്കൽ ജീവനക്കാരും പട്ടികയിൽ ഉൾപ്പെടും
രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്തെ പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണം. കേസ് അന്വേഷണം പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കണം. കേസിൻ്റെ വിചാരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്‌പെഷ്യൽ കോടതിയായി നിയോഗിക്കും.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test